തവക്കൽനായിൽ ബ്ളോക്ക് ആയവർക്ക് ഇമ്യൂൺ ആകാൻ റിയാദ് ആരോഗ്യ മന്ത്രാലയം ഓഫീസിൽ നൽകിയിരുന്ന സേവനം നിർത്തി വെച്ചതായി റിപ്പോർട്ട്
റിയാദ്: തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനുള്ള ശ്രമത്തിനിടെ സൗദി ആരോഗ്യ മന്ത്രാലയം ബ്ളോക്ക് ചെയ്തവർക്ക് റിയാദ് ആരോഗ്യാ മന്ത്രാലയ ഓഫീസിൽ നേരിട്ട് ചെന്നാൽ ബ്ളോക്ക് നീക്കി ഇമ്യൂൺ ആക്കി നൽകിയിരുന്ന സേവനം തത്ക്കാലം നിർത്തി വെച്ചതായി റിപ്പോർട്ട്.
ഇന്ന് രാവിലെ ചില പ്രവാസികൾ റിയാദിലെ ഡിജിറ്റൽ സിറ്റിയിലെ ആരോഗ്യ മന്ത്രാലയ ഓഫീസിൽ നേരിട്ടെത്തി ബ്ളോക്ക് നീക്കി ഇമ്യൂൺ ആയതിനെത്തുടർന്ന് നിരവധി പ്രവാസികൾ ആരോഗ്യ മന്ത്രാലയ കാര്യാലയത്തിലേക്ക് ഒഴുകിയിരുന്നു.
തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അകത്തേക്കുള്ള പ്രവേശനം നിഷേധിക്കുകയും സേവനം നിർത്തിവെച്ചതായി അറിയിക്കുകയും ചെയ്തതായി നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
അതേ സമയം ചില പ്രവാസികൾ ജിദ്ദയിലെയും ദമാമിലേയും ആരോഗ്യ മന്ത്രാലയ ഓഫീസുകളെ സമീപിച്ചെങ്കിലും റിയാദിൽ നിന്ന് മാത്രമെ ബ്ളോക്ക് നീക്കാൻ സാധിക്കുകയുള്ളൂ എന്ന മറുപടിയാണു ലഭിച്ചത്.
ഏതായാലും വരും ദിനങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നിന്ന് തന്നെ ബ്ളോക്ക് നീങ്ങുമെന്നും വീണ്ടും തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി അപേക്ഷിക്കാൻ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിരവധി പ്രവാസികളുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa