Monday, November 25, 2024
GCC

മയ്യിത്ത് നമസ്ക്കരിക്കുന്നതിനിടെ മൃതദേഹം കഫൻ പുടവക്കുള്ളിൽ നിന്നനങ്ങി; ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചു

കെയ്റോ: ഈജിപ്തിലെ ബുഹ്രൈറ ഗവർണ്ണറേറ്റിലെ ജനങ്ങൾ അപൂർവ്വ സംഭവത്തിനു സാക്ഷികളായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പള്ളിക്കുള്ളിൽ വെച്ച് മൃതദേഹത്തിൻ്റെ മേൽ മയ്യിത്ത് നമസ്ക്കരിക്കുന്നതിനിടെ മയ്യിത്ത് അനങ്ങിയതായി നമസ്ക്കാരത്തിനു സന്നിഹിതരായവർ പലരും തിരിച്ചറിയുകയായിരുന്നു.

തുടർന്ന് മയ്യിത്തിൻ്റെ മുഖം മൂടിയിരുന്ന തുണി നീക്കം ചെയ്യുകയും ഉടൻ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു.

എന്നാൽ ആശുപത്രിയിലെത്തി ഡോക്ടർ പരിശോധിച്ചപ്പോൾ പ്രസ്തുത വ്യക്തി മരിച്ചതായി ഉറപ്പിക്കുകയും തുടർന്ന് മയ്യിത്തിനെ പള്ളിയിലേക്ക് തന്നെ കൊണ്ട് വന്ന് ഖബറടക്കൽച്ചടങ്ങുകൾ പൂർത്തീകരിക്കുകയും ചെയ്തു.

സംഭവം ഈജിപ്തിലെ മീഡിയകളിൽ വൈറലായിക്കഴിഞ്ഞതായി മറ്റു അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്