ആഗ്സ്ത് 1 മുതൽ സൗദിയിൽ വാക്സിനെടുക്കാതെ ജോലിക്ക് ഹാജരായാൽ സ്ഥാപനത്തിന് തൊഴിലാളിയുടെ മേൽ പിഴ ചുമത്താൻ പറ്റുമോ ? മാനവ വിഭവ ശേഷി മന്ത്രാലയം പ്രതികരിച്ചു
ജിദ്ദ: ആഗ്സ്ത് 1 മുതൽ വാക്സിനെടുക്കാത്തവർക്ക് വിവിധ മേഖലകളിൽ പ്രവേശന വിലക്ക് ബാധകമാകാനിരിക്കേ വാക്സിനെടുക്കാത്തവരെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് മാനവ വിഭവ ശേഷി മന്ത്രാലയം സ്പെഷ്യലിസ്റ്റ് മുഹമ്മദ് അൽ ഖുസൈർ വിശദീകരണം നൽകി.
സ്ഥാപനങ്ങളിൽ വാക്സിനെടുക്കാത്തവർ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തിയ നിയമം പാലിക്കുന്നതിനു ആവശ്യമായ സജ്ജീകരണങ്ങളും സ്പെഷ്യലിസ്റ്റുകളെയും സ്ഥാപനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്.
അതേ സമയം ഇത് പരിശോധിക്കുന്നതിനായി സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന സ്പെഷ്യലിസ്റ്റുകൾക്ക് ആരോഗ്യ മന്ത്രാലയുവായി ബന്ധമുണ്ടാകേണ്ടതില്ല.
എന്നാൽ നിലവിൽ സ്ഥാപനങ്ങൾക്ക് വാക്സിനെടുക്കാതെ ജോലിക്ക് ഹാജരാകുന്ന തൊഴിലാളിയെ ശിക്ഷിക്കുന്നതിനു യാതൊരു അവകാശവും ഇല്ല.
വൈകാതെ സൗദി ആരോഗ്യ മന്ത്രാലയവും മാനവ വിഭവ ശേഷി മന്ത്രാലയവും ഇത്തരത്തിലുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പ്രഖ്യാപിക്കുമെന്നും ഖുസൈർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa