സ്വദേശി പൗരനെ മുഖത്തിടിച്ച് കൊലപ്പെടുത്തിയ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി
ജിസാൻ: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യമൻ പൗരൻ്റെ വധ ശിക്ഷ ചൊവ്വാഴ്ച ജിസാനിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് ശൗഇ അഹ്‌മദ് ഉമർ എന്ന യമനി പൗരനെയാണു അഹമദ് അബ്ദുല്ല അലി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനു വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി സൗദി പൗരൻ്റെ മുഖത്ത് തുടർച്ചയായി ഇടിക്കുകയും അത് അദ്ദേഹം ബോധം കെടുന്നതിനു കാരണമാകുകയും ചികിത്സ ലഭിക്കാതെ മരിക്കാനിടയാകുകയും ചെയ്യുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും വിചാരണയിൽ കുറ്റം തെളിയുകയും ചെയതതിനെത്തുടർന്ന് വധ ശിക്ഷ വിധിക്കുകയും ചൊവ്വാഴ്ച ജിസാൻ ജയിൽ അഡിനിസ്റ്റ്രേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa