Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഐ എസ് ഭീകരൻ്റെ വധ ശിക്ഷ നടപ്പാക്കി

ജിസാൻ: തക്ഫീരി ചിന്താഗതി സ്വീകരിക്കുകയും ബാങ്ക് ആക്രമിക്കുകയും കൊലപാതകം നടത്തുകയും ചെയ്ത ഐ എസ് ഭീകരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുഹമ്മദ് ബിൻ ഇബ്രാഹീം അൽ രിഫായി എന്ന സൗദി പൗരനെയാണു ജിസാൻ ജയിൽ പരിധിക്കുള്ളിൽ വെച്ച് വ്യാഴാഴ്ച് വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ജിസാനിലെ ഒരു ബാങ്കിൽ കയറി ബാങ്കിലുള്ളവർക്ക് നേരെ വെടി വെക്കുകയും രണ്ട് സൗദി പൗരന്മാർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ബാങ്കിലുള്ള മറ്റുള്ളവരെ ഇയാൾ ബന്ദികളാക്കുകയും ചെയ്തു.

ബാങ്കിൽ വൻ നാശ നഷ്ടമുണ്ടാക്കൽ, സുരക്ഷാ സൈനികർക്ക് നേരെ വെടിയുതിർക്കൽ, ആയുധങ്ങൾ ഉപയോഗിക്കൽ, മയക്ക്‌ മരുന്ന് ഉപയോഗം, രാജ്യത്തിൻ്റെ ഭരണകൂടത്തിനു നേരെ സന്ദേശങ്ങളും മറ്റും പ്രചരിപ്പിച്ച് കുഴപ്പം സൃഷ്ടിക്കൽ തുടങ്ങി വിവിധ കുറ്റ കൃത്യങ്ങളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ട്.

പ്രതിയെ പിടികൂടുകയും കുറ്റം തെളിയിക്കുകയും ചെയ്തതിനെത്തുടർന്ന് കോടതി വധ ശിക്ഷ വിധിക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്