സൗദിയിൽ പവർ ഡിസ്ട്രിബ്യൂഷൻ കാബിനുകൾ കേട് വരുത്തി കേബിളുകളും ബ്രേക്കറുകളും കോപ്പറും മോഷ്ടിക്കുന്ന ഇന്ത്യക്കാർ അറസ്റ്റിൽ
റിയാദ്: പവർ ഡിസ്ട്രിബ്യൂഷൻ കാബിനുകൾ കേട് വരുത്തി അതിനുള്ളിൽ കേബിളുകളും സർക്യൂട്ട് ബ്രേക്കറുകളും കോപ്പറുമെല്ലാം മോഷ്ടിക്കുന്ന ഇന്ത്യക്കാരെ റിയാദ് പോലീസ് പിടികൂടി.
മുപ്പതിനും നാല്പതിനും ഇടയിൽ പ്രായമുള്ള അഞ്ച് ഇന്ത്യക്കാരെയാണു അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസ് മീഡിയാ വാക്താവ് ഖാലിദ് അൽ കുറൈദിസ് അറിയിച്ചു.
മോഷ്ടിച്ച സാധനങ്ങൾക്ക് സ്കാർപ് സെയിൽ ഔട്ട്ലറ്റുകൾ വഴിയാണു ഇവർ വിപണി കണ്ടെത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികൾ ഇത് വരെയായി മോഷ്ടിച്ച സാധനങ്ങൾക്ക് ഏകദേശം 9,63,000 റിയാൽ മൂല്യമുണ്ടെന്നും പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായും ഖാലിദ് അൽ കുറൈദിസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa