Saturday, September 28, 2024
Saudi ArabiaTop Stories

സൗദി അംഗീകൃത വാക്സിൻ സ്വീകരിച്ച ടൂറിസ്റ്റ് വിസക്കാർക്ക് ഞായറാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ

റിയാദ്: സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിച്ച വാക്സിനുകൾ ഫുൾ ഡോസുകൾ സ്വീകരിച്ച ടൂറിസ്റ്റ് വിസയുള്ളവർക്ക് ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു.

വാക്സിനുകൾ സ്വീകരിച്ച ടൂറിസ്റ്റ് വിസക്കാരെ കൊണ്ട് വരുന്നതിനുള്ള അനുമതി നൽകുന്ന സർക്കുലർ സ്വകാര്യ കംബനികളടക്കമുള്ള രാജ്യത്തെ മുഴുവൻ എയർലൈൻ കംബനികൾക്കും ഗാക്ക അയച്ചു.

വാക്സിൻ സ്വീകരിച്ചവരുടെ ഡാറ്റകൾ മുഖീമിൽ എൻ്റർ ചെയ്യേണ്ടതുണ്ടെന്ന് ഗാക്ക സർക്കുലറിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഓഗസ്റ്റ് ഒന്ന് മുതൽ സൗദി അറേബ്യ ടൂറിസ്റ്റ് വിസക്കാരെ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്