കൊറോണ എല്ലാവരിലും എത്തും; ഈ വർഷം ബാധിക്കാത്തവർക്ക് അടുത്ത വർഷം ബാധിക്കും: സൗദി കൊറോണ നിയന്ത്രണത്തിൻ്റെ അവസാന ഘട്ടത്തിൽ
ജിദ്ദ: രാജ്യത്തെ സ്വദേശികളിലെയും വിദേശികളിലെയും ഭൂരിപക്ഷം പേർക്കും വാക്സിൻ നൽകാൻ സാധിച്ചതിലൂടെ സൗദി അറേബ്യ കൊറോണ നിയന്ത്രണത്തിൻ്റെ അവസാന ഘട്ടത്തിലാണെന്ന് പ്രശസ്ത പകർച്ച വ്യാധി വിഭാഗം കൺസൽട്ടൻ്റ് ഡോ:ത്വാരിഖ് അൽ അസ് റഖി.
എല്ലാവരും വാക്സിൻ സ്വീകരിക്കലും സമൂഹത്തിൻ്റെ ഇമ്യൂണിറ്റി വർദ്ധിപ്പിക്കലുമാണു കൊറോണയെ തുരത്താനുള്ള ഏക വഴി.
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്നത് വഴി ഒരാൾ സ്വയം പ്രതിരോധ ശേഷി നേടുന്നതിനു പുറമെ സമൂഹവും സ്വാഭാവികമായും പ്രതിരോധ ശേഷി നേടുകയാണു ചെയ്യുന്നത്.
ലോകത്തെ മുഴുവൻ മനുഷ്യരിലും കൊറോണ എത്തും. അത് ഈ വർഷം ബാധിച്ചില്ലെങ്കിൽ അടുത്ത വർഷമെങ്കിലും ബാധിക്കും.
നിലവിൽ ആശുപത്രികളിലുള്ള 99.9 ശതമാനം ഗുരുതരാവസ്ഥയിലുള്ള കേസുകളും വാക്സിനുകൾ സ്വീകരിക്കാത്തവരാണെന്നും വാക്സിൻ വൈറസ് ബാധയുടെ കാഠിന്യത്തിൽ നിന്ന് സംരക്ഷിക്കുമെന്നും ഡോ:ത്വാരിഖ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa