ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്നത് ആയിരക്കണക്കിനു സൗദി പ്രവാസികൾ
ജിദ്ദ: വിമാന വിലക്ക് മൂലം സൗദിയിലേക്ക് വരാനാകാതെ കുടുങ്ങിയിരിക്കുന്ന വിദേശികളുടെ ഇഖാമയും റി എൻട്രിയും സൗജന്യ്‌മായി പുതുക്കുമെന്ന രാജ കല്പനയെത്തുടർന്ന് ഇവ സൗജന്യമായി പുതുക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിനു സൗദി പ്രവാസികളാണുള്ളത്.
ഓഗസ്ത് 31 വരെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കി നൽകുന്നതിനു സല്മാൻ രാജാവ് ഉത്തരവിറക്കിയതായി സൗദി ജവാസാത്ത് തന്നെയാണു കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഇഖാമയും റി എൻട്രിയും എന്നു മുതലായിരിക്കും പുതുക്കുക എന്നതിനെ സംബന്ധിച്ച് ഇത് വരെ ഒരു സൂചനയും ലഭിക്കാത്തത് പ്രവാസികളെ പ്രയാസത്തിലാക്കുന്നുണ്ട്.
കാരണം ഇഖാമയും റി എൻട്രിയും ഓഗസ്ത് 31 വരെ സൗജന്യമായി പുതുക്കി ലഭിച്ചതിനു ശേഷം സൗദിയിലേക്ക് പോകാനായി മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിയാൻ പാക്കേജുകൾ തയ്യാറാക്കാമെന്ന് കരുതിയിരിക്കുന്ന നൂറു കണക്കിനാളുകളുണ്ട്.
അതേ സമയം ഓഗസ്ത് 31 വരെ ഉടൻ പുതുക്കുമെന്ന പ്രതീക്ഷയിൽ നിലവിൽ സൗദിയിലേക്ക് മടങ്ങാനായി മറ്റു പല രാജ്യങ്ങളിലും കഴിയുന്നവരും ഉണ്ട്.
ഏതെങ്കിലും സാഹചര്യത്തിൽ സൗജന്യമായി പുതുക്കുന്നതിനു മുംബ് സ്പോൺസർ തന്നെ ഇഖാമയും റി എൻട്രിയും പുതുക്കേണ്ട സ്ഥിതി ഉണ്ടായാൽ സ്പോൺസർമാരുമായി ബന്ധപ്പെട്ട് പുതുക്കാനൊരുങ്ങിയാണു പലരും മറ്റു രാജ്യങ്ങളിലേക്ക് പറന്നിട്ടുള്ളത്.
കഴിഞ്ഞ ജൂൺ 17 നായിരുന്നു ഇതിനു മുംബ് ഇഖാമയും റി എൻട്രിയും രാജ കല്പന പ്രകാരം ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa