Friday, September 27, 2024
Saudi ArabiaTop Stories

സൗദിയിൽ കള്ളനോട്ട് നിർമ്മാണത്തിലേർപ്പെട്ടവർ അറസ്റ്റിൽ

ദമാം: കള്ളനോട്ട് നിർമ്മാണത്തിലേർപ്പെട്ടിരുന്ന നാലു പേരെ അറസ്റ്റ് ചെയതതായി ഈസ്റ്റേൺ പ്രവിശ്യാ പോലീസ് മീഡിയാ വാക്താവ് കേണൽ മുഹമ്മദ് അശഹ് രി അറിയിച്ചു.

പ്രതികൾ മുപ്പതിനും നാല്പതിനും മുകളിൽ പ്രായമുള്ള രണ്ട് ഫലസ്തീനികളും ഒരു ഈജിപ്ഷ്യൻ പൗരനും ഒരു സൗദി പൗരനുമായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.

പ്രതികളിൽ നിന്നും 21,000 വ്യാജ കറൻസികളും കറൻസി നിർമ്മാണത്തിനുപയോഗിച്ചിരുന്ന ഉപകരണവും മയക്ക് മരുന്നുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.

അതോടൊപ്പം ഇവരിൽ നിന്ന് നിരവധി മദ്യക്കുപ്പികളും തോക്കും തിരകളും പ്രിൻ്ററുകളും മൊബൈലുകളുമെല്ലാം കണ്ടെത്തി.

പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്