തവക്കൽനായിൽ ഇമ്യൂൺ ആകാത്ത തൊഴിലാളികളെ ഇന്ന് മുതൽ കൈകാര്യം ചെയ്യേണ്ട രീതി സൗദി മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി
ജിദ്ദ: ഓഗസ്ത് ഒന്ന് മുതൽ സൗദിയിലെ വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിനും ഇടപെടുന്നതിനും തവക്കൽനായിൽ ഇമ്യൂൺ ആയിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നതിനാൽ ഇമ്യൂൺ ആകാത്ത പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലെയും തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.
പൊതു മേഖലയിലെ ഇമ്യൂൺ ആകാത്ത തൊഴിലാളികളെ കൈകാര്യം ചെയ്യേണ്ട രീതി:
ഇമ്യൂൺ ആകാത്തവരെ വീടുകളിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുക. നേരത്തെ വീടുകളിൽ നിന്ന് ജോലി ചെയ്യാൻ നിശ്ചയിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഇവരെയും ഉൾപ്പെടുത്തുക.
വീടുകളിൽ നിന്ന് ജോലി ചെയ്യിക്കുന്നത് കൊണ്ട് സ്ഥാപനത്തിനു ഗുണമില്ലെങ്കിൽ ഓഗസ്ത് 9 മുതൽ അനുവദിക്കാൻ സാധിക്കുന്ന അവധികൾ നൽകുക.
അവധികൾ നേരത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ സാധാരണ അവധി ദിനങ്ങളിൽ നിന്ന് കുറച്ച് കൊണ്ടോ സാലറി കട്ട് ചെയ്ത് കൊണ്ടോ അവധി അനുവദിക്കുക.
സ്വകാര്യ മേഖലയിലെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ഇമ്യുൺ അല്ലാത്ത തൊഴിലാളികളെ കൈകാര്യം ചെയ്യേണ്ട രീതി:
ജോലിയുടെ ആവശ്യകതയനുസരിച്ച് തൊഴിലാളിയോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുക.
വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് കൊണ്ട് സ്ഥാപനത്തിനു ഗുണമില്ലെങ്കിൽ ഓഗസ്ത് 9 മുതൽ തൊഴിലാളിക്ക് അവധി നൽകുക. വാർഷിക അവധിയിൽ നിന്ന് പ്രസ്തുത അവധി ദിനങ്ങൾ കട്ട് ചെയ്യും.
വാർഷിക അവധി തൊഴിലാളി നേരത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ സാലറിയില്ലാത്ത അവധി അനുവദിക്കുക.
ഇങ്ങനെ അനുവദിക്കുന്ന അവധി ദിനങ്ങൾ 20 ദിവസത്തിലധികമായാൽ അവധി ദിനങ്ങളിൽ തൊഴിൽ കരാർ വ്യവസ്ഥകൾ റദ്ദാക്കപ്പെടും. അത് സംബന്ധിച്ച് മറിച്ചൊരു അഗ്രിമെൻ്റ് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഉണ്ടാകാതിരുന്നാലാണിത്.
അതേ സമയം മേൽ പറഞ്ഞ നിബന്ധനകൾ വാക്സിനെടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക വിഭാഗങ്ങൾക്ക് ബാധകമല്ലെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa