കാറിലിരുന്ന യുവതിയെ അശ്ലീല ചേഷ്ടകൾ കാണിച്ച പാകിസ്ഥാനിയെ ഖസീം പോലീസ് അറസ്റ്റ് ചെയ്തു
അൽ ഖസീം: കാറിനകത്തിരിക്കുകയായിരുന്ന യുവതിയെ അശ്ളീച ചേഷ്ടകൾ കാണിച്ച വിദേശിയെ അറസ്റ്റ് ചെയ്തതായി അൽ ഖസീം പ്രവിശ്യാ പോലീസ് അറിയിച്ചു.
മത മൂല്യങ്ങൾക്കും പൊതു മര്യാദകൾക്കും വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ച വിദേശി നാല്പത് വയസ്സിനു മുകളിൽ പ്രായമുള്ള ഒരു പാകിസ്ഥാനി പൗരനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഇയാൾ ചെയ്ത പ്രവൃത്തികൾ കാറിനുള്ളിൽ നിന്ന് സ്ത്രീ മൊബൈലിൽ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയകളിൽ ആദ്യം ഇന്ത്യക്കാരനെന്ന രീതിയിലായിരുന്നു ക്ളിപ് പ്രചരിച്ചിരുന്നത്. ഖസീം പോലീസ് പ്രതിയെ അന്വേഷിച്ച് കണ്ടെത്തുകയും പാകിസ്ഥാനിയാണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q