കൊക്കോ ബീൻസ് ഷിപ്പ്മെൻ്റിൽ 87 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താനുള്ള ശ്രമം തകർത്തു
ജിദ്ദ: സൗദിക്കകത്തേക്ക് 87 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ് ലാമിക് പോർട്ട് സകാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി തകർത്തു.
ജിദ്ദ തുറമുഖം വഴി അയച്ച കൊക്കൊ ബീൻസ് ഷിപ്പ്മെൻ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 87,35,000 മയക്ക് മരുന്നു ഗുളികകൾ കടത്താൻ ശ്രമിച്ചത്.
കൊക്കോ ബീൻസ് ബാഗുകൾക്കുള്ളിൽ അതി വിദഗ്ധമായായിരുന്നു മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ലെബനാനിൽ നിന്ന് സൗദിയിലേക്കയച്ച ഫ്രൂട്ട് ഷിപ്മെൻ്റിനുള്ളിൽ മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടിയിരുന്നു.
മയക്ക് മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 1910 എന്ന നംബറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa