Monday, November 25, 2024
Saudi ArabiaTop Stories

മരപ്പണിയറിയാമോ ? ഒരു മാസം ഒരു ലക്ഷം റിയാൽ വരെ ഉണ്ടാക്കാമെന്ന് സൗദി സംരംഭകൻ

മരപ്പണിയറിയുന്നവർക്ക് സൗദിയിൽ വൻ അവസരങ്ങൾ കാത്തിരിക്കുന്നതായി സൗദി സംരംഭകൻ അഹ്‌മദ് അൽ ഹർബി.

20 പെൺകുട്ടികളെ മൂന്നാഴ്ചത്തെ ട്രെയിനിംഗ് നൽകി കാർപൻ്ററിയിൽ വിദഗ്ധ്കളാക്കിയതിലൂടെ പ്രശസ്തനായ വ്യക്തിയാണു അഹ്‌മദ് അൽ ഹർബി.

കാർപൻ്ററി വളരെ നല്ല ഒരു പ്രഷനാണെന്ന് അഹ്‌മദ് അൽ ഹർബി വ്യക്തമാക്കുന്നു. ഏറ്റവും ചുരുങ്ങിയത് പ്രതിമാസം 15,000 റിയാൽ ഉണ്ടാക്കാൻ കാർപൻ്ററിയിലൂടെ സാധിക്കും.

ഒരു പ്രോജക്റ്റിൽ കൂടുതൽ പേരെ ജോലി ചെയ്യിപ്പിക്കുകയാണെങ്കിൽ ചില സമയങ്ങളിൽ വരുമാനം പ്രതിമാസം ഒരു ലക്ഷം റിയാൽ വരെ ആയി ഉയർത്താനും സാധിക്കുമെന്നും അഹ്‌മദ് അൽ ഹർബി പറയുന്നു.

രണ്ട് വർഷം മുംബായിരുന്നു മദീനയിൽ അഹ്‌മദ് അൽ ഹർബി കാർപൻ്ററിയിൽ പരിശീലനം നൽകുന്ന സ്ഥാപനം ആരംഭിച്ചത്.

കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്ന് വരണമെന്നും വൻ അവസരങ്ങൾ കാത്തിരിക്കുന്നുവെന്നും ഹർബി ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്