ഉപഭോക്താക്കളെ തവക്കൽനയില്ലാതെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങളെ വാണിജ്യ മന്ത്രാലയം നിരീക്ഷിക്കുന്നു
റിയാദ്: തവക്കൽനായി ഇമ്യൂൺ ആകാത്ത ഉപഭോക്താക്കൾക്ക് ചില വാണിജ്യ സ്ഥാപനങ്ങൾ പ്രവേശനാനുമതി നൽകുന്നത് സൗദി വാണിജ്യ മന്ത്രാലയം ശക്തമായി നിരീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസം മുതൽ വാണിജ്യ സ്ഥാപനങ്ങളിലും സൂഖുകളിലും റെസ്റ്റോറൻ്റുകളിലും കോഫീ ഷോപ്പുകളിലും മറ്റു സെയിൽസ് ഔട്ട്ലറ്റുകളിലുമെല്ലാം തവക്കൽനായിൽ ഇമ്യൂൺ ആയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന നിയമം പ്രാബല്യത്തിൽ വന്നതിനെത്തുടർന്നാണു മന്ത്രാലയം നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്ന കാര്യം ഓർമ്മപ്പെടുത്തിയത്.
നേരത്തെ പ്രഖ്യാപിക്കപ്പെട്ട കൊറോണ മുൻ കരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാണിജ്യ മന്ത്രാലയത്തിൻ്റെ കീഴിൽ ശക്തമായ പരിശോധനകളാണു നടക്കുന്നത്.
റിയാദ്, മക്ക, ഈസ്റ്റേൺ പ്രൊവിൻസ്, ഖസീം, മദീന, അസീർ എന്നീ പ്രവിശ്യകളിലാണു യഥാക്രമം ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 24,000 സന്ദർശനങ്ങളാണു ഫീൽഡ് പരിശോധനാ സ്റ്റാഫുകൾ നടത്തിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa