സൗദിയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പേമാരിയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ഇടിമിന്നലും പേമാരിയും ആലിപ്പഴവർഷവും ഉണ്ടാകുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
മക്ക പ്രവിശ്യയിലെ ത്വാഇഫ്, അറളിയാത്, അളം, മൈസാൻ എന്നീ സ്ഥലങ്ങളിൽ വൈകുന്നേരം 9 മണി വരെ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും.അൽബാഹയിലും നജ്രാനിലും ഇതേ കാലാവസ്ഥ അനുഭവപ്പെടും.
അസീർ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും അനുഭവപ്പെടും. അതോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായേക്കും.
മദീന പ്രവിശ്യയിലെ അൽ മഹ്ദ്, വാദി ഫർഉ എന്നിവിടങ്ങളിൽ ഇടിമിന്നലും കാറ്റും മഴ മേഘങ്ങളും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും കാറ്റും പൊടിക്കാറ്റും വെള്ളപ്പൊക്കവുമെല്ലാമടക്കം വിവിധ രീതികളിലുള്ള കാലാവസ്ഥാ വ്യതിയാനമായിരുന്നു അനുഭവപ്പെട്ടിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa