ഡ്രൈവറില്ലാത്ത കാർ പാർക്കിംഗിൽ നിന്ന് റോഡിലേക്കിറങ്ങി; സൗദി പൗരൻ്റെ ഇടപെടൽ ഒരു കുടുംബത്തെ രക്ഷിച്ചു: വീഡിയോ കാണാം
ഹഫർ അൽ ബാത്വിനിലെ ഒരു കാർ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാർ മെയിൻ റോഡിലേക്കിറങ്ങിയപ്പോൾ സൗദി പൗരൻ്റെ അതിവേഗതയിലുള്ള ഇടപെടൽ കാരണം ഒരു കുടുംബം വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
പാർക്കിംഗിൽ കാർ നിർത്തിയിട്ട് ഡ്രൈവർ കാറിൽ നിന്നറങ്ങിപ്പോയിരുന്നു. അതേ സമയം കാറിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു.
കാർ പിറകിലേക്ക് റോഡിലേക്ക് ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട കാറിലുള്ള ഒരു സ്ത്രീ പുറത്തിറങ്ങി കാർ നിർത്താൻ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല.
എന്നാൽ കുറച്ചകലെ നിന്നിരുന്ന സൈഫ് അൽ ശംരി എന്ന സൗദി പൗരൻ സംഭവം കാണുകയും ഉടൻ ഓടിയെത്തി കാറിൻ്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി കാർ നിയന്ത്രിക്കുകയും ചെയ്തു.
കാർ റോഡിലേക്കിറങ്ങുന്നതും സൈഫ് അൽ ശംരി കാറിനകത്ത് കയറുന്നതും കാർ നിയന്ത്രിക്കുന്നതും തുടർന്ന് കാറിൻ്റെ ഡ്രൈവർ തിരികെ വരുന്നതുമെല്ലാം പകർത്തിയ സിസിടിവി ദൃശ്യങ്ങൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q