Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ പള്ളികളിൽ ഫർള് നമസ്ക്കാരങ്ങൾ കഴിഞ്ഞയുടൻ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ അനുമതി

ജിദ്ദ: പള്ളികളിൽ ഫർള് നമസ്ക്കാരങ്ങൾ അവസാനിച്ചയുടൻ ജനാസ നമസ്ക്കാരങ്ങൾ നിർവ്വഹിക്കാൻ സൗദി മതകാര്യ മന്ത്രാലയം അനുമതി നൽകി.

നേരത്തെ കൊറോണക്ക് മുംബ് ഉണ്ടായിരുന്ന രീതിയിൽത്തന്നെ മയ്യിത്ത് നമസ്ക്കാരങ്ങൾ ഫർള് നമസ്ക്കാരങ്ങൾ കഴിഞ്ഞയുടൻ പള്ളികളിൽ വെച്ച് തന്നെ നമസ്ക്കാരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പള്ളികൾക്ക് മന്ത്രാലയം സർക്കുലർ നൽകിക്കഴിഞ്ഞു.

അതേ സമയം നിർദ്ദേശിക്കപെട്ട കൊറോണ പ്രതിരോധ മുൻ കരുതലുകൾ പാലിച്ചായിരിക്കണം മയ്യിത്ത് നമസ്ക്കാരങ്ങൾ നിർവ്വഹിക്കേണ്ടത്.

കൊറോണ പ്രതിരോധ മുൻ കരുതലുകളുടെ ഭാഗമായി പള്ളികളിൽ വെച്ച് നിർവ്വഹിക്കുന്ന മയ്യിത്ത് നമസ്ക്കാരങ്ങൾ ഫർളു നമസ്ക്കാരങ്ങളുടെ സമയത്തല്ലാത്ത സന്ദർഭങ്ങളിലായിരിക്കണമെന്ന് നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.

വാക്സിനേഷൻ പുരോഗമിക്കുന്നതിനനുസരിച്ച് രാജ്യത്തെ വിവിധ മേഖലകളിൽ ഘട്ടം ഘട്ടമായി കൊറോണ പ്രതിരോധ മുൻ കരുതൽ നടപടികളിൽ അധികൃതർ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്