സൗദിയിൽ കൊറോണ ബാധിച്ച് മരിച്ച വിദേശികളടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം റിയാൽ വീതം നൽകൽ ആരംഭിച്ചു
ജിദ്ദ: കൊറോണ ബാധിച്ച് മരിച്ച സൗദിയിലെ ആരോഗ്യ പ്രവർത്ത്കരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം റിയാൽ വീതം നൽകാനുള്ള സൗദി മന്ത്രിസഭാ തീരുമാനം നടപ്പാക്കൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി ഡോ:തൗഫീഖ് അൽ റബീഅ.
സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും സേവനങ്ങൾക്കിടെ മരിച്ച വിദേശികളടങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കാണു സഹായം നൽകുക.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ആരോഗ്യ പ്രവർത്തകരോടുള്ള ആദരവ് കൂടിയാണു ഇത് വഴി ഭരണ കൂടം പ്രകടിപ്പിക്കുന്നത്.
2020 ഒക്ടോബറിൽ നടന്ന സൗദി മന്ത്രി സഭാ തീരുമാനത്തിലായിരുന്നു കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധന സഹായം പ്രഖ്യാപിച്ചത്.
സൗദിയിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച തീയതിക്ക് ശേഷം മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കെല്ലാം ആനുകൂല്യം ലഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
