തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി 100 തട്ടിപ്പുകൾ നടത്തിയ ഇന്ത്യക്കാരനടങ്ങുന്ന സംഘം പിടിയിൽ

റിയാദ്: വ്യാജ ധന ഇടപാടുകൾ പിടി കൂടുന്നതിനുള്ള റിയാദ് പോലീസിൻ്റെ പ്രത്യേക വിഭാഗം ഇന്ത്യക്കാരനടങ്ങുന്ന തട്ടിപ്പ് സംഘത്തെ പിടികൂടി.

ഇന്ത്യക്കാരനു പുറമെ മൂന്ന് സൗദികൾ, രണ്ട് ഈജിപ്തുകാർ, ഒരു പാകിസ്ഥാനി – അടങ്ങുന്ന എട്ടംഗ സംഘമാണു പിടിക്കപ്പെട്ടത്.

പ്രതികൾ ഇലക്ട്രൊണിക് പ്ളാറ്റ് ഫോമുകൾ വഴി ഇത് വരെയായി 100 തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

സൗദിക്ക് പുറത്ത് നിന്നുള്ള ധനകാര്യ സ്ഥാപനമായും സർക്കാർ സ്ഥാപനങ്ങളെന്ന പേരിലുമെല്ലാമായിരുന്നു പ്രതികൾ തട്ടിപ്പിനു കളമൊരുക്കിയത്.

ഇവർ വ്യാജ പരസ്യങ്ങളും മെസ്സേജുകളും നിർമ്മിച്ച് നിക്ഷേപങ്ങൾക്കും ട്രേഡുകൾക്കും ആളുകളെ ആകർഷിക്കുകയായിരുന്നു ചെയ്തത്.

ഇരകളിൽ നിന്ന് കരസ്ഥമാക്കിയ പണം ട്രാൻസ്ഫർ ചെയ്യുന്നതിനു വ്യാജ പേരുകളിലുള്ള ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരിലുള്ള 1300 സിമ്മുകളും സംഘം കൈകാര്യം ചെയ്തിരുന്നു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്