മലപ്പുറം സ്വദേശി സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചു
വാദി ദവാസിർ: സൗദിയിലെ വാദി ദവാസിറിൽ മലപ്പുറം സ്വദേശി കൊറോണ ബാധിച്ച് മരിച്ചു.
പെരിന്തൽമണ്ണ ചെറുകര കണ്ടൻ ചോലക്ക് സമീപം പരേതനായ കുന്നത്ത് മുഹമ്മദ് കുട്ടിയുടെ മകൻ ഹംസു (56) ആണ് മരിച്ചത്.
നിരവധി വർഷങ്ങളായി വാദി ദവാസിറിൽ ഡ്രൈവർ ജോലി ചെയ്ത് വരികയായിരുന്നു ഹംസു.
രണ്ടാഴ്ച മുംബായിരുന്നു കൊറോണ പോസിറ്റീവായത്. തുടർന്ന് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണു മരണം.
ഭാര്യ സുമയ്യ: മക്കൾ: സനൂപ്, സുമിന. മരുമകൻ:മുഹമ്മദലി. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് വാദി ദവാസിറിൽ തന്നെ ഖബറടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
