സൗദിയിൽ മാസപ്പിറവി കണ്ടില്ല: ഓഗസ്ത് 10 നു ഹിജ്റ വർഷാരംഭം
ജിദ്ദ: മുഹറം മാസപ്പിറവി ഓഗസ്ത് 8 ഞായറാഴ്ച സൗദിയിലെ സുദൈറിലും തമീറിലും ദർശിക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
ഇത് പ്രകാരം സൗദിയിൽ ഓഗസ്ത് 9 തിങ്കൾ ദുൽ ഹിജ്ജ 30 പൂർത്തിയാക്കുകയും ഓഗസ്ത് 10 ചൊവ്വാഴ്ച മുഹറം ഒന്നുമായിരിക്കും.
ഞായറാഴ്ച മാസപ്പിറദി ദർശിക്കൽ പ്രയാസകരമാകുമെന്നും തിങ്കളാഴ്ച ദുൽ ഹിജ്ജ 30 പൂർത്തിയാക്കുമെന്നും വാന നിരീക്ഷ കർ നേരത്തെ അറിയിച്ചിരുന്നു.
ലോകത്തെ ഭൂരിഭാഗം മുസ് ലിം രാജ്യങ്ങളിലും ചൊവ്വാഴ്ച തന്നെയായിരിക്കും ഹിജ്ര വർഷാരംഭം എന്നാണു വാന നിരീക്ഷണ കേന്ദ്രത്തിൻ്റെ നിരീക്ഷണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
