രക്ഷപ്പെടാനായി വിമാനത്തിൽ കയറാൻ തിക്കും തിരക്കും കൂട്ടി അഫ് ഗാനികൾ; വീഡിയോ കാണാം
കാബൂൾ: താലിബാൻ സേന കാബൂൾ കൂടി കീഴ്പ്പെടുത്തിയതോടെ രാജ്യത്തിനു പുറത്തേക്ക് രക്ഷപ്പെടാനായി എയർപോർട്ടിലേക്ക് അഫ്ഗാനികളുടെ ഒഴുക്ക്.
കാബൂളിൽ കാര്യമായ എതിർപ്പ് ഒന്നുമില്ലാതെത്തന്നെ ആധിപത്യം സ്ഥാപിച്ച താലിബാൻ പ്രസിഡൻഷ്യൽ പാലസിലും പ്രവേശിച്ച് കഴിഞ്ഞു.
അഫ്ഗാൻ പ്രസിഡൻ്റ് അഷ്രഫ് ഗനി രാജ്യത്ത് നിന്ന് കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെട്ടിരുന്നു. താജികിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായാണു റിപ്പോർട്ട്.
ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിനായി രാജ്യം വിടുന്നതാണു ഉചിതം എന്നതിനാലാണു താൻ രാജ്യം വിട്ടത് എന്നാണു അഷ്രഫ് ഗനി അറിയിച്ചത്.
അതേ സമയം വിവിധ രാജ്യങ്ങൾ തങ്ങളുടെ ഡിപ്ളോമാറ്റുകളെയും പൗരന്മരെയും അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് നിന്ന് രക്ഷപ്പെടാനായി വിമാനത്തിൽ കയറുന്നതിനു വേണ്ടി അഫ്ഗാനികൾ തിക്കും തിരക്കും കൂട്ടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
