Saturday, September 21, 2024
Top StoriesWorld

വിമാനത്തിൻറെ ടയറിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അഫ്ഗാനികൾ താഴെ വീണു മരിക്കുന്ന വീഡിയോ വേദനാജനകമാകുന്നു

കാബൂൾ: താലിബാൻ അധിനിവേശം പൂർത്തിയായതോടെ രാജ്യത്ത് നിന്ന് രക്ഷപ്പെടാനുള്ള അഫ്ഗാനികളുടെ ശ്രമങ്ങളുടെ ദൃശ്യങ്ങൾ ഏറെ വേദനാജനകമാകുന്നു.

കാബൂൾ ഹാമിദ് കർസായി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിൻ്റെ ടയറിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് അഫ്ഗാൻ പൗരന്മാർ വിമാനം പറന്നുയർന്നതോടെ ആകാശത്ത് നിന്ന് താഴെ വീഴുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

കാബൂളിൽ നിന്ന് തങ്ങളുടെ ഡിപ്ളോമാറ്റുകളെയും പൗരന്മാരെയും ഒഴിപ്പിക്കുന്നതിനായി എത്തിയ അമേരിക്കൻ സൈനിക വിമാനത്തിൻ്റെ ടയറിലായിരുന്നു മരണപ്പെട്ട രണ്ട് അഫ്ഗാനികളും തൂങ്ങിയിരുന്നത്.

നേരത്തെ വൻ ജനക്കൂട്ടം കാബൂൾ എയർപോർട്ടിൽ രക്ഷപ്പെടുന്നതിനായി ഒഴുകിയെത്തുകയും യു എസ് ആർമി വെടി വെക്കുകയും ചെയ്തിരുന്നു.

താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ഭീതിയിൽ രക്ഷപ്പെടുന്ന അഫ്ഗാനികളുടെ ദൃശ്യങ്ങൾ മന:സാക്ഷിയെ പിടിച്ച് കുലുക്കുന്നതാണ്.

അമേരിക്കൻ സൈനിക വിമാനത്തിൻ്റെ ടയറിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഫ്ഗാനികൾ താഴെ വീഴുന്ന ദൃശ്യം കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്