Saturday, September 21, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണം ഇരുതലമൂർച്ചയുള്ള വാൾ; ഭാവിയിൽ വിദേശികളെ ആശ്രയിക്കാതിരിക്കാൻ സഹായിക്കും: ശൈഖ് അബ്ദുല്ല അൽ മനീഅ

സ്വദേശിവത്ക്കരണത്തെക്കുറിച്ചുള്ള നിലപാടുകൾ പ്രമുഖ സൗദി പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവുമായ ശൈഖ അബ്ദുല്ല അൽ മനീഅ വ്യക്തമാക്കി.

സൗദിവത്ക്കരണത്തിൻ്റെ തോതനുസരിച്ച് കംബനികളെ ചുവപ്പ്, മഞ്ഞ, പച്ച കാറ്റഗറികളാക്കിത്തിരിച്ചിരിക്കുന്നു.

കൂടുതൽ തൊഴിലാളികളും വിദേശികളായതിനാൽ റെഡ് കാറ്റഗറിയിലുള്ള കംബനികൾക്ക് രാജ്യത്തിൻ്റെ സഹായങ്ങൾ ലഭിക്കില്ല. അതൊരു നീതീകരിക്കാവുന്ന ശിക്ഷയാണ്.

ഭാവിയിൽ വിദേശികളുടെ ഉപയോഗം ഉപേക്ഷിക്കുന്നതിനു രാജ്യത്തെ സഹായിക്കുന്ന വിവേക പൂർണ്ണമായ തീരുമാനമാണു സൗദിവത്ക്കരണം.

സൗദിവത്ക്കരണം ഇരുതല മൂർച്ചയുള്ള വാളാണ്. രാജ്യം ആഗ്രഹിക്കുന്നത് പോലെ ഈ തീരുമാനം നടപ്പാക്കുന്നവർക്ക് ദൈവം എല്ലാ നന്മകളും നൽകും.

അതേ സമയം ചില കംബനികൾ സൗദികൾ ജോലിക്ക് ഹാജരാകാതെ ശംബളം കൊടുത്ത് സൗദിവത്ക്കരണ തോത് പൂർത്തീകരിക്കാൻ ശ്രമിക്കുന്നതായി കാണാറൂണ്ട്. എന്നാൽ അത് രാജ്യത്തോടും ഭരണാധികാരികളോടുമുള്ള വഞ്ചനയാണെന്നും ശൈഖ് അബ്ദുല്ല മനീഅ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്