Sunday, September 22, 2024
Top StoriesWorld

150 പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിൽ 700 ഓളം പേർ; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിത്രവും വീഡിയോയും കാണാം

കാബൂളിൽ നിന്ന് രക്ഷപ്പെടാനുള്ള അഫ്ഗാനികളുടെ വിവിധ ശ്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മീഡിയകളിൽ ചർച്ചകൾക് വിധേയമായിരുന്നു.

ഏറ്റവും പുതിയതായി ഒരു മിലിറ്ററി വിമാനത്തിനുള്ളിൽ നൂറു കണക്കിനു അഫ്ഗാനികൾ തിങ്ങിയിരിക്കുന്ന ദൃശ്യമാണു മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്.

കാബൂളിൽ നിന്ന് പറന്നുയർന്ന യു എസ് മിലിട്ടറിയുടെ സി 17 വിമാനത്തിനുള്ളിലായിരുന്നു നൂറു കണകിനു അഫ്ഗാനികൾ കയറി രക്ഷപ്പെട്ടത്.

150 പേർക്ക് യാത്ര ചെയ്യാനുള്ള വിമാനത്തിൽ 640 ലധികം പേർ യാത്ര ചെയ്തു എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ ചില മീഡിയകൾ ഈ വിമാനത്തിൽ 800 പേർ യാത്ര ചെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 640 പേർ യാത്ര ചെയ്തതായാണു പുതിയ റിപ്പോർട്ട്.

അതേ സമയം യാത്രക്കാരെ പുറത്താക്കുന്നതിനു പകരം അവരെയും കൊണ്ട് പറക്കാനായിരുന്നു പൈലറ്റ് തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്.

അഫ്‌ഗാനികൾ വിമാനത്തിൽ കയറുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്