ഭാര്യയെ വടി കൊണ്ട് തലക്കടിച്ച ശേഷം തീക്കൊളുത്തി കൊലപ്പെടുത്തിയ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
അസീർ: ഭാര്യയെ മർദ്ദിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ സ്വദേശി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഇബ്രാഹീം ബിൻ അഹ്മദ് ആൽ ഹുസൈൻ എന്ന സൗദി പൗരനെയാണു തൻ്റെ ഭാര്യ മഹ്റ ബിൻത് ഹാദി അൽ ഹുസൈനിയെ ക്രൂരമായി കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
രണ്ട് പേരും തമ്മിലുള്ള വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയുടെ തലക്ക് വടി കൊണ്ടടിക്കുകയും ശേഷം തീക്കൊളുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.
പ്രതിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച തെളിവുകൾ കോടതിക്ക് ബോധ്യപ്പെടുകയും ജനറൽ കോർട്ട് വധ ശിക്ഷ വിധിക്കുകയും ചെയ്തു.
ജനറൽ കോർട്ട് പുറപ്പെടുവിച്ച വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa