സൗദി സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന ഭീകരനെ ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കി
ജിദ്ദ: സൗദി സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ ഭീകരൻ്റെ വധ ശിക്ഷ ജിദ്ദയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ സഅദ് അൽ മാലികി എന്ന സൗദി പൗരനെയാണ് ഡെപ്യുട്ടി സാർജന്റ് അബ്ദുല്ല മശാരി അസുബൈഇയെ കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഭീകര സംഘടനയെ പിന്തുണക്കുന്നയാളായിരുന്നുവെന്ന് മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിയെ പിടികൂടുകയും സ്പെഷ്യൽ ക്രിമിനൽ കോർട്ടിൽ വിചാരണ പൂർത്തിയാക്കുകയും വധ ശിക്ഷ വിധിക്കുകയും ചെയ്തു.
വധ ശിക്ഷാ വിധിച്ച് കൊണ്ടുള്ള ക്രിമിനൽ കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനാൽ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
