Wednesday, May 14, 2025
Saudi ArabiaTop Stories

കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകളിൽ പുതിയ മൂന്ന് നിയമ ലംഘനങ്ങൾ കൂടി ചേർത്ത് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകളിൽ മൂന്ന് പുതിയ നിയമ ലംഘനങ്ങൾ കൂടി ചേർത്ത് സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

1.വാക്സിൻ സ്വീകരിക്കാത്തവരെ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക

2. 100 ൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഷോപ്പുകളുടെയോ മാളുകളുടെയോ കേന്ദ്രങ്ങളുടെയോ ശേഷി നിയന്ത്രിക്കാനുള്ള അസംബ്ളി പെർമിറ്റ് ഉപയോഗിക്കാതിരിക്കുക.

3. സ്ഥാപനത്തിനുള്ളിൽ അനുവദനീയമായ വ്യക്തികളുടെ എണ്ണം പാലിക്കാതിരിക്കുക എന്നിവയാണ് മൂന്ന് പുതിയ നിയമ ലംഘനങ്ങൾ.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾ ശിക്ഷയായി ആറു മാസത്തിൽ കവിയാതെ അടച്ച് പൂട്ടൽ നേരിടേണ്ടി വരും.

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ തുടങ്ങിയവ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്