Saturday, March 7, 2026
Saudi ArabiaTop Stories

സൗദി പൗരനെ അബഹയിൽ വധ ശിക്ഷക്ക് വിധേയനാക്കി

അബഹ: സ്വദേശിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൗദി പൗരനെ ഞായറാഴ്ച അബഹയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജറാബ് ബിൻ മുസ് ലിഹ് ബിൻ ദഷൻ അൽ ഖഹ് താനിയെയാണ് വഅലാൻ ബിൻ ഹാമിദ് ബിൻ നാസിർ അൽ ഖഹ്താനിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിന് വധ ശിക്ഷക്ക് വിധേയനാക്കിയത്.

കൊലപാതകം നടന്ന ശേഷം പ്രതിയെ സുരക്ഷാ വിഭാഗം പിടി കൂടുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തിരുന്നു.

തുടർന്ന് ക്രിമിനൽ കോർട്ട് പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും വധ ശിക്ഷയെ പിന്താങ്ങുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്