ദമാമിൽ തർഹീലിൽ കുഴഞ്ഞ് വീണ പ്രവാസി മരിച്ചു
ദമാം: തർഹീലിൽ (ഡീപോർട്ടേഷൻ സെൻ്റർ) പക്ഷാഘാതത്തെത്തുടർന്ന് കുഴഞ്ഞ് വീണ ബാംഗ്ളൂർ സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ (51) ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനിടെ മരിച്ചു.
ഇയാളുടെ പാസ്പോർട്ടിലെ വിവരങ്ങൾ വെച്ച് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിൻ്റെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും നാട്ടിലെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
സൈഫുദ്ദീൻ 25 വർഷം മുംബ് സൗദിയിലെത്തിയതാണെന്നും ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
മാതാപിതാക്കളുടെ വിയോഗം മന:പ്രയാസം സൃഷ്ടിച്ചതും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് കുടുംബത്തിൽ നിന്ന് നിർദ്ദേശമൊന്നും ലഭിക്കാത്തതുമെല്ലാം ഇദ്ദേഹത്തെ കുടുംബത്തിൽ നിന്ന് അകറ്റുന്നതിനു പ്രേരിപ്പിച്ചിരുന്നു.
ഇദ്ദേഹത്തിൻ്റെ സഹോദരങ്ങൾ നാട്ടിൽ നിന്നും ബന്ധപ്പെടാൻ ശ്രമിക്കുംബോഴെല്ലാം അവരുമായി ബന്ധപ്പെടാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ചെയ്തിരുന്നത്.
സൗദിയിലെത്തി ആദ്യ കാലങ്ങളിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്തിട്ടുണ്ടെന്നാണു രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. പിന്നീട് ഇഖാമാ കാലാവധി അവസാനിച്ചതിനു ശേഷം പുതുക്കാതിരുന്നത് അവസാനം ചെക്കിംഗിൽ പിടിക്കപ്പെടാനും കാരണമായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു.
മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യാനാണു നാട്ടിൽ നിന്ന് ബന്ധുക്കൾ നിർദ്ദേശിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
