Friday, September 27, 2024
Saudi ArabiaTop Stories

ഓയിൽ മറ്റാനെത്തിയ കാർ യുവതി മുന്നോട്ടെടുത്തു; നിയന്ത്രണം വിട്ട് ജീവനക്കാരനു മേൽ പാഞ്ഞ് കയറി; വീഡിയോ

ജിദ്ദ: ഓയിൽ ചെയ്ഞ്ചിംഗ് സെൻ്ററിൽ ഓയിൽ മാറ്റാനെത്തിയ ഒരു കാർ സെൻ്ററിലെ ജീവനക്കാരനു മേൽ പാഞ്ഞ് കയറുന്ന വീഡിയോ സൗദി സോഷ്യൽ മീഡിയകൾ പങ്ക് വെച്ചു.

കാർ ഡ്രൈവറായ യുവതിയോട് കാർ പരിശോധിക്കുന്നതിനായി ഇൻസ്പെക്ഷൻ പിറ്റിനു മുകളിലേക്ക് കാർ കയറ്റാൻ പറഞ്ഞപ്പോഴായിരുന്നു സംഭവം.

ഇൻസ്പെക്ഷൻ പിറ്റിനു മുകളിലേക്ക് കയറ്റാനായി കാർ മുന്നോട്ടെടുത്ത യുവതിക്ക് പക്ഷേ നിയന്ത്രണം വിടുകയും കാർ മുന്നോട്ട് കുതിക്കുക്കയുമായിരുന്നു.

അതേ സമയം മുൻ വശത്ത് ചുമരിനോട് ചാരി ഒരു കസേരയിൽ ഇരിക്കുന്ന ജീവനക്കാരൻ്റെ നേർക്കാണു കാർ പാഞ്ഞ് ചെന്നത്.

ചുമരിൽ ഇടിച്ച് നിന്ന കാറിനും ചുമരിനും ഇടയിൽ ജീവനക്കാരൻ പെട്ട് പോകുകയായിരുന്നു വെന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

തുടർന്ന് മറ്റൊരാൾ യുവതിയെ കാറിൽ നിന്ന് മാറ്റി ഡ്രൈവിംഗ് സീറ്റിലിരുന്ന് കാർ പിറകോട്ടെടുത്ത് ജീവനക്കാരനെ രക്ഷിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ജീവനക്കാരനു എത്രത്തോളം പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമല്ല. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്