സൗദി നിയന്ത്രണങ്ങളിൽ കൂടുതൽ അയവ് വരുത്തുന്നു; 18 വയസ്സ് തികയാത്തവർക്ക് ബഹ്രൈനിലേക്ക് കോസ് വേ വഴി പോകാൻ ഉടൻ അനുമതി നൽകും
ദമാം: രാജ്യത്തെ കൊറോണ കേസുകളുടെ കുറവും രണ്ട് ഡോസ് എടുത്തവരുടെ എണ്ണം വർദ്ധിച്ചതും കാരണം നിയന്ത്രണങ്ങളിൽ അധികൃതർ കൂടുതൽ അയവ് വരുത്താൻ പോകുന്നു.
കിംഗ് ഫഹദ് കോസ് വേ വഴി 18 വയസ്സ് തികയാത്ത രണ്ട് ഡോസ് വാക്സിനെടുത്ത സ്വദേശികൾക്കും ബഹ്രൈനിലേക്ക് കടക്കാനുള്ള അനുമതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇത് സംബന്ധിച്ച് അനുമതിക്കായി ജവാസാത്ത് അതോറിറ്റി ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അത് അംഗീകരിക്കപ്പെടുമെന്നുമാണ് സൗദി മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മെയ് മാസം മുതലായിരുന്നു 18 വയസ്സ് തികഞ്ഞ ഇമ്യൂൺ ആയ സൗദികൾക്ക് മാത്രം ബഹ്രൈനിലേക്ക് പ്രവേശന അനുമതി നൽകിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa