സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു; 1.74 കോടി പേർ സെകൻഡ് ഡോസ് സ്വീകരിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 85 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 49 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ രാജ്യത്തെ ആക്റ്റീവ് കേസുകൾ 2382 ആണ്. അതിൽ 405 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുത്തനെ കുറയുന്നത് വലിയ ആശ്വാസം പകരുന്നുണ്ട്.
അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8645 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 4,03,99,834 വാക്സിൻ ഡോസുകളാണ് നൽകിയത്. അതിൽ 2,29,79,735 ഫസ്റ്റ് ഡോസും 1,74,20,099 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa