Wednesday, September 25, 2024
Saudi ArabiaTop Stories

പുതിയ വിസയിൽ സൗദിയിലെത്തി തവക്കൽനായിൽ ബോർഡർ നമ്പർ ഉപയോഗിച്ച് ഇമ്യൂൺ ആയവർ ഇഖാമ ലഭിച്ചതിന് ശേഷം ഇഖാമ നമ്പർ ഉപയോഗിച്ച് ഇമ്യുണ് സ്റ്റാറ്റസ് ലഭിക്കാൻ ചെയ്യേണ്ടത്

ജിദ്ദ: പുതിയ വിസയിൽ സൗദിയിലെത്തിയ ശേഷം തവക്കൽനാ ഓപൺ ആക്കി ബോർഡർ നമ്പർ ഉപയോഗിച്ച് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കി ഇമ്യൂൺ ആയ പലരും ഇഖാമ ഇഷ്യു ചെയ്ത് തിന് ശേഷം ഇഖാമ നമ്പർ ഉപയോഗിച്ച് തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് ആരായുന്നുണ്ട്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് വരുന്ന പുതിയ വിസക്കാർക്ക് സൗദിയിലെത്തി എമിഗ്രേഷൻ പൂർത്തിയാകുന്നതോടെ പുതിയ മൊബൈൽ നംബറ് രെജിസ്റ്റർ ചെയ്താൽ ബോർഡർ നംബറിൽ തവക്കൽനാ ഇമ്യൂൺ ആയിക്കിട്ടും.

എന്നാൽ പുതിയ ഇഖാമ ഇഷ്യു ചെയ്ത ശേഷം ഇവർ ഇഖാമ നമ്പർ ഉപയോഗിച്ച് തവക്കൽനാ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ തവക്കൽനായിലെ ഇമ്യൂൺ സ്റ്റാറ്റസിൽ നോ റെക്കോർഡ് ഓഫ് ഇൻഫെക്ഷൻ എന്നാണ് കാണിക്കുന്നത്..

ഇത്തരത്തിൽ അനുഭവം ഉണ്ടായ കോട്ടക്കൽ സ്വദേശി നൗഫൽ പിന്നീട് തനിക്ക് ഇഖാമ നംബർ വെച്ച് തന്നെ തവക്കൽനാ ഇമ്യൂൺ ആകാൻ വേണ്ടി ചെയ്ത കാര്യങ്ങൾ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ഇഖാമയുള്ളവർ ഇമ്യൂൺ ആകാൻ വേണ്ടി ചെയ്യുന്ന അതേ രീതിയായിരുന്നു നൗഫലും സ്വീകരിച്ചത്.

https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന ലിങ്കിൽ പോയി പാസ്പോർട്ട് കോപിയും നാട്ടിൽ നിന്ന് എടുത്ത വാക്സിൻ സർട്ടിഫിക്കറ്റും സമർപ്പിച്ചായിരുന്നു തനിക്ക് തവക്കൽനായിൽ വീണ്ടും ഇമ്യൂൺ ആയതെന്ന് നൗഫൽ വ്യക്തമാക്കി.

അതോടൊപ്പം മുകളിലെ ലിങ്കിൽ മൂന്നാമത്തെ ഓപ്ഷനിൽ തൻ്റെ തവക്കൽനായിൽ ഉണ്ടായിരുന്ന ഹെൽത്ത് പാസ്പോർട്ടും പാസ്പോർട്ടിലെ വിസ കോപിയും അതോടൊപ്പമുണ്ടായിരുന്ന ബോർഡർ നംബർ ചേർത്ത പേജുമെല്ലാം കൂട്ടിച്ചേർത്ത് ഒറ്റ പിഡിഎഫ് ഫയലാക്കി അപ് ലോഡ് ചെയ്തിരുന്നതായും നൗഫൽ അറിയിച്ചു.

ഇത്തരത്തിൽ അപേക്ഷിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് തന്നെ ഇമ്യൂൺ ആയതായും പിന്നീട് ഇഖാമ നംബർ വെച്ച് തവക്കൽനായിൽ കയറാനും ഇമ്യൂൺ സ്റ്റാറ്റസ് കാണാനും സാധിച്ചതായും അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്