കൊറോണയിൽ നിന്ന് കര കയറിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദിക്ക് രണ്ടാം സ്ഥാനം; ആദ്യ പത്തിൽ മിഡിലീസ്റ്റിൽ നിന്ന് മൂന്ന് രാജ്യങ്ങൾ
ജിദ്ദ: കൊറോണയിൽ നിന്ന് കര കയറിയ രാജ്യങ്ങളുടെ നിക്കൈ ഏഷ്യ പട്ടികയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തി.
121 രാജ്യങ്ങളുടെ സ്ഥിതിഗതികൾ അവലോകനം ചെയ്ത് നിക്കൈ ഏഷ്യ തയ്യറാക്കിയ റിക്കവറി ഇൻഡക്സിലാണു സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തിയത്.
ഇൻഫക്ഷൻ മാനേജ്മൻ്റ്, വാക്സിൻ റോളൗട്ട്, സോഷ്യൽ മൊബിലിറ്റി എന്നിവയെല്ലാം പരിഗണിച്ചാണു റിക്കവറി ഇൻഡക്സ് തയ്യാറാക്കുന്നത്.
കൊറോണയിൽ നിന്ന് തിരികെ കയറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. ഹംഗറി സൗദിയോടൊപ്പം രണ്ടാം സ്ഥാനം അലങ്കരിക്കുന്നു.
മിഡിലീസ്റ്റിൽ നിന്ന് ആദ്യ പത്തിൽ ഖത്തർ അഞ്ചാം സ്ഥാനത്തും യു എ ഇ എട്ടാം സ്ഥാനത്തും ഉണ്ട്. ബഹ്രൈൻ പതിനാലാം സ്ഥാനത്തും ഇന്ത്യ 34 ആം സ്ഥാനത്തും കുവൈത്ത് 49 ആം സ്ഥാനത്തും ഒമാൻ 61 ആം സ്ഥാനത്തുമാണൂള്ളത്.
കൊറോണയിൽ നിന്ന് കര കയറിയ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിറകിലുള്ളത് വിയ്റ്റ്നാമും ഫിലിപൈൻസും മ്യാന്മറും തായ്ലൻ്റുമാണ്.
സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 68 പേർക്കാണ്. 77 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 2373 ആക്റ്റീവ് കേസുകളാണുള്ളത്. 361 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8656 ആയി ഉയർന്നിട്ടുണ്ട്.
സൗദിയിൽ ഇത് വരെയായി 4,06,28,843 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,30,34,303 ഫസ്റ്റ് ഡോസും 1,75,94,540 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa