Monday, September 23, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; തവക്കൽനാ ആപ് കാണിക്കാതെയും സൗദിയിലേക്ക് പ്രവേശിക്കാം

ദിവസങ്ങളോളം നിരവധി സൗദി പ്രവാസികളെ മുൾ മുനയിൽ നിർത്തിയിരുന്ന തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസ് സംബന്ധിച്ച് ആശ്വാസജനകമായ ഔദ്യോഗിക അറിയിപ്പ്.

സൗദി സിവിൽ ഏവിയേഷൻ്റെ കഴിഞ്ഞ ദിവസം ഇറങ്ങിയ ഏറ്റവും പുതിയ സർക്കുലറിലാണ് പ്രവാസികളുടെ ആശങ്ക ഇല്ലാതാക്കിക്കൊണ്ട് പുതിയ നിർദ്ദേശം വന്നിട്ടുള്ളത്.

സൗദിയിലേക്ക് പ്രവേശിക്കുന്ന റെസിഡൻസിൻ്റെ (ഇഖാമയുള്ളവർ) ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായുള്ള രണ്ട് മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കണം എന്നാണ് വിമാനക്കമ്പനികളോട് സിവിൽ ഏവിയേഷൻ പുതിയ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ളത്.

1.തവക്കൽനാ അപ്ളിക്കേഷനിലെ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുക.

2.സൗദിയിൽ വാക്സിൻ രെജിസ്റ്റർ ചെയ്തതിൻ്റെ തെളിവായി ഖുദൂം ( മുഖീം) പ്ളാറ്റ് ഫോമിൽ രെജിസ്റ്റർ ചെയ്തതതിൻ്റെ രേഖ കാണിക്കുക.

ഇതോടെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ https://eservices.moh.gov.sa/CoronaVaccineRegistration/ പോർട്ടലിൽ നാട്ടിലെ വാക്സിൻ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്ത് ഇമ്യൂൺ ആയവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് മുഖീമിൻ്റെ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ കയറി വിവരങ്ങൾ പൂരിപ്പിച്ച് പ്രിൻ്റൗട്ട് എടുത്താൽ തവക്കൽനാ ആപ് കാണിക്കാതെ തന്നെ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.

അതേ സമയം എല്ലാ യാത്രക്കാരോടും തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യാനും സൗദിയിൽ എത്തിയ ശേഷം ആപ് രെജിസ്റ്റർ ചെയ്യാനും ബോധവത്ക്കരിക്കാൻ എല്ലാ വിമാനക്കംബനികളോടും സൗദി സിവിൽ ഏവിയേഷൻ പ്രത്യേക സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതായാലും സൗദി സിവിൽ ഏവിയേഷൻ്റെ പുതിയ സർക്കുലർ തവക്കൽനാ ആപ് പ്രവർത്തിപ്പിക്കാൻ സാധിക്കാതെ കുടുങ്ങിയ നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

സൗദിയിലേക്ക് പോകാൻ തവക്കൽനാ ആപ് ആവശ്യമില്ലെങ്കിലും ചില എയർപോർട്ട് ഉദ്യോഗസ്ഥർ തവക്കൽനാ ആപ് കാണിക്കാൻ നിർബന്ധം പിടിച്ച സംഭവങ്ങൾ പല പ്രവാസികളും അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിരുന്നു.

പലരുടെയും സൗദിയിലെ തവക്കൽനായിൽ രെജിസ്റ്റർ ചെയ്ത നംബർ കട്ട് ആയത് കൊണ്ട് തന്നെ ആപ് പ്രവർത്തിപ്പിക്കുന്നതിനും സാധ്യമാകാതെ വന്നിരുന്നു. ഇത്തരം വിഭാഗങ്ങളിൽ പെട്ടവർക്കെല്ലാം പുതിയ സർക്കുലറിലെ നിർദ്ദേശം ആശ്വാസമാകും.

അതേ സമയം ആപിലെ സ്റ്റാറ്റസ് കാണിക്കാതെ മുഖീം പ്രിൻ്റുമായി സൗദിയിലേക്ക് പറക്കാമെങ്കിലും സൗദിയിലേക്ക് പോകുന്നതിനു മുംബ് തവക്കൽനാ ആപ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വെക്കണമെന്നാണു നിബന്ധന.

സൗദിയിലിറങ്ങിയ ശേഷം വിവിധ മാർഗങ്ങളിലൂടെ തവക്കൽനാ ആപ് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാനും ആക്റ്റിവേറ്റ് ചെയ്യാനും സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്