സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സൗദിയിലേക്ക് മടങ്ങുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ ഇഖാമയുള്ള പ്രവാസികൾ സിവിൽ ഏവിയേഷൻ്റെ പുതിയ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ അറിയേണ്ട പ്രധാന കാര്യങ്ങളും നേരത്തെ തന്നെ പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങളും താഴെ സൂചിപ്പിക്കുന്നു.
സൗദി അംഗീകൃത കോവിഡ് വാക്സിൻ (കോവിഷീൽഡ്) രണ്ട് ഡോസുകളും നാട്ടിൽ നിന്ന് സ്വീകരിച്ചവർ ആദ്യം ചെയ്യേണ്ടത് വാക്സിൻ സർട്ടിഫിക്കറ്റുകൾ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനായി https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ സന്ദർശിക്കുകയാണു ചെയ്യേണ്ടത്.
ഇഖാമ നംബറും ഇഖാമ എക്പയറി ഡേറ്റും (അറബി ഡേറ്റ്) ശേഷം ഒടിപി ലഭിക്കാനായി സൗദിയിലെ മൊബൈൽ നംബറും ഇമെയിൽ ഐഡിയും നൽകേണ്ടതുണ്ട്. മൊബൈൽ നംബർ കട്ടായതാണെങ്കിലും നംബർ ചേർക്കുക. ഒ ടി പി ഇ മെയിലിലേക്ക് വരും.
തുടർന്ന് ഒടിപി എൻ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുകയാണു ചെയ്യേണ്ടത്.ഫയലുകൾ അപ് ലോഡ് ചെയ്യാനുള്ള മൂന്ന് ഓപ്ഷനുകൾ മേൽ പരാമർശിച്ച സൈറ്റിലുണ്ട്. എല്ലാം 1 എംബിയിൽ കവിയാത്ത പിഡിഎഫ് ഫയൽ ആയിരിക്കണം. ആദ്യത്തേതിൽ പാസ്പോർട്ട് കോപി അപ് ലോഡ് ചെയ്യുക. പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജും ലാസ്റ്റ് പേജും യോജിപ്പിച്ചുള്ള പിഡിഎഫ് ഫയൽ അപ് ലോഡ് ചെയ്താൽ മതി. അഡ്രസില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്.
രണ്ടാമത്തെ ഓപ്ഷനിൽ വാക്സിൻ സർട്ടിഫിക്കറ്റാണു അപ് ലോഡ് ചെയ്യേണ്ടത്. നിലവിൽ നാട്ടിൽ നിന്ന് ലഭിക്കുന്ന രണ്ട് ഡോസിൻ്റെയും ഡേറ്റ് ചേർത്ത പുതിയ സർട്ടിഫിക്കറ്റിൻ്റെ പിഡിഎഫ് അപ് ലോഡ് ചെയ്താൽ മതി. അതേ സമയം ഫസ്റ്റ് ഡോസിൻ്റെ സർട്ടിഫിക്കറ്റും ചേർത്ത് അപ് ലോഡ് ചെയ്യുകയാണെങ്കിൽ കൂടുതൽ നല്ലത്.
മൂന്നാമത്തെ ഓപ്ഷനിൽ അനുബന്ധ രേഖകൾ നൽകാനുള്ളതാണു. അതിൽ ഇഖാമയുടെ കോപിയുടെ പിഡിഎഫ് ഫയൽ അപ് ലോഡ് ചെയ്താൽ മതി.
ശേഷം നാലോ അഞ്ചോ പ്രവർത്തന ദിവസങ്ങൾക്ക് ശേഷം ഇമ്യൂൺ ആയതായ സന്ദേശം മൊബൈലിലോ ഇമെയിലിലോ വരും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ മെസേജൊന്നും വന്നില്ലെങ്കിൽ ഒന്ന് കൂടെ അപ് ലോഡ് ചെയ്യാൻ ശ്രമിച്ചാൽ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രൊസസിംഗിൽ ആണെങ്കിലും അതിൻ്റെ നോട്ടിഫിക്കേഷൻ കാണും. അപേക്ഷ തള്ളിയിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കും. https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ഇഖാമ നംബറും ജനനത്തിയതിയും നൽകിയാൽ അടുത്ത പേജിലേക്ക് പോകുന്നുണ്ടെങ്കിലും ഇമ്യൂൺ ആണെന്ന് മനസ്സിലാക്കാം. അടുത്ത പേജിലേക്ക് പോകാതെ The resident is not immune in Tawakkalna data എന്ന മെസ്സേജ് പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഇമ്യൂൺ ആയിട്ടില്ലെന്നും മനസ്സിലാക്കാം. ഇമ്യൂൺ ആകാനുള്ള അപേക്ഷ ഒരിക്കൽ തള്ളിയാലും വീണ്ടും രണ്ട് തവണ കൂടി അപേക്ഷിക്കാൻ അവസരം ഉണ്ട്.
ആർക്കെങ്കിലും ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിക്കുന്ന സമയം ഇഖാമ കാലാവധി അറിയില്ല എന്നുണ്ടെങ്കിൽ https://www.mol.gov.sa/IndividualUser/RegisterUser.aspx എന്ന സൈറ്റിൽ ഇഖാമ നംബറും ജനനത്തിയതിയും നൽകിയാൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. മാസം-ദിവസം-വർഷം എന്ന ഫോർമാറ്റിലായിരിക്കും കാലാവധി കാണുക.
ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ ഇമ്യൂൺ ആയതായി കൺഫേം ചെയ്താൽ പിന്നീട് ചെയ്യാനുള്ളത് തവക്കൽനാ ആപിൽ അത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. തവക്കൽനാ ആപ് വർക്കിംഗ് ആയിട്ടും ഇമ്യൂൺ സ്റ്റാറ്റസ് വന്നില്ലെങ്കിൽ റി ഇൻസ്റ്റാൾ ചെയ്തോ ലോഗൗട്ട് ചെയ്ത് ലോഗിൻ ചെയ്തോ ഒക്കെ സ്റ്റാറ്റസ് വരുന്നുണ്ടോ എന്ന് പരിശോധിക്കാം.
പുതിയ സൗദി സിവിൽ ഏവിയേഷൻ സർക്കുലർ പ്രകാരം വാക്സിൻ ഇമ്യൂൺ സ്റ്റാറ്റസ് തവക്കൽനായിൽ കാണിച്ചില്ലെങ്കിൽ പോലും മുഖീം പ്രിൻ്റ് കാണിച്ചാൽ സൗദിയിലേക്ക് പ്രവേശനം അനുവദിക്കും. അത് സംബന്ധിച്ച വിവരങ്ങൾ അറേബ്യൻ മലയാളി https://arabianmalayali.com/2021/09/20/34891/ എന്ന ലിങ്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർന്ന് ചെയ്യാനുള്ളത് സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് (ഏത് രാജ്യത്ത് നിന്നാണോ അവിടെ നിന്ന്) https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ സന്ദർശിച്ച് സൗദിയിൽ ഇറങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ പൂരിപ്പിച്ച് പ്രിൻ്റ് എടുക്കുകയാണ്. ഇത് സൗദിയിലേക്ക് പ്രവേശിക്കുന്ന ദിവസം മുതൽ അഞ്ച് ദിവസം മുംബ് വരെ പൂരിപ്പിച്ച് പ്രിൻ്റെടുക്കാം.എങ്കിലും 72 മണിക്കൂർ മുംബ് തന്നെ പ്രിൻ്റ് എടുക്കണമെന്നാണു നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
അതോടൊപ്പം സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് റിസൽറ്റും നാട്ടിൽ നിന്നെടുത്ത വാക്സിൻ സർട്ടിഫിക്കറ്റും കയ്യിൽ കരുതുക.
ഇത്രയുമാണ് തവക്കൽനായിൽ ഇമ്യുണ് ആയ ഇഖാമയുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ .
ഇമ്യൂൺ അല്ലാത്ത 18 വയസ്സിനു മുകളിൽ പ്രായമുള്ള ഇഖാമയുള്ളവർക്ക് സൗദിയിൽ പ്രവേശിച്ചതിനു ശേഷം അഞ്ച് ദിവസത്തെ നിർബന്ധിത അംഗീകൃത ഹോട്ടൽ ക്വാറൻ്റീനിൽ കഴിയണം. ഇതിനു ആദ്യം തന്നെ അഞ്ച് ദിവസ ക്വാറൻ്റീൻ പാക്കേജ് ബുക്ക് ചെയ്യുകയും അതിൻ്റെ പ്രൂഫ് കയ്യിൽ കരുതുകയും ചെയ്യേണ്ടതുണ്ട്.
അതോടൊപ്പം വാക്സിനെടുക്കാത്തവർ അഥവാ ഇമ്യൂൺ ആകാത്തവർ https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന ലിങ്കിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പ്രിൻ്റ് എടുത്ത് കയ്യിൽ കരുതുകയും വേണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa