Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ 17 വർഷം മുംബ് നടന്ന ഒരു കൊലപാതകക്കേസിന് തിരശ്ശീല വീണു; പ്രതിക്ക് ഇരയുടെ മാതാപിതാക്കൾ മാപ്പ് നൽകിയത് ഒരു ഉപാധി മാത്രം വെച്ച്

ത്വാഇഫ്: 17 വർഷം മുംബ് ത്വാഇഫിലെ അബ്ദുല്ല മുഹമ്മദ് ഹാരിസിയെ വധിച്ച കേസിനു അവസാനം പര്യവസാനമായി.

മില്യനുകൾ മാപ്പ് നൽകുന്നതിനു പകരമായി വാഗ്ധാനം ചെയ്യപ്പിട്ടിട്ടും ഒരു ചില്ലിക്കാശ് പോലും സ്വീകരിക്കാതെ അല്ലാഹുവിൻ്റെ തൃപ്തി മാത്രം കാംക്ഷിച്ച് ഒരൊറ്റ വ്യവസ്ഥ മാത്രം വെച്ചായിരുന്നു ഇരയുടെ മാതാപിതാക്കൾ കൊലപാതകിക്ക് മാപ്പ് നൽകിയതെന്ന് അറബ് മാധ്യാമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ത്വാഇഫ് നഗരത്തിനുള്ളിൽ തന്നെ പ്രതി ഒരു പള്ളി പണിയണമെന്നത് മാത്രമായിരുന്നു മാപ്പ് നൽകുന്ന സമയം അബ്ദുല്ലയുടെ മാതാപിതാക്കൾ വ്യവസ്ഥ ചെയ്തത്.

സൗദി മതകാര്യ വകുപ്പിൻ്റെ നിബന്ധനകൾക്ക് വിധേയമായി നിർമ്മിക്കുന്ന പള്ളിക്ക് മരിച്ച തങ്ങളുടെ മകൻ്റെ പേരിടണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കുകയും പള്ളി മതകാര്യ വകുപ്പിൻ്റെ ബ്രാഞ്ചിനു കൈമാറുകയും വേണം.

നിബന്ധനകൾ കൊലപാതകിയുടെ കുടുംബം അംഗീകരിക്കുകയും അത് പ്രകാരം ത്വാഇഫ് ക്രിമിനൽ കോർട്ടിൽ വ്യവസ്ഥക്ക് കളമൊരുങ്ങുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്