കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 7000 ത്തിൽ പരം നിയമ ലംഘകർക്കെതിരെ നടപടിയെടുത്തതായി ജവാസാത്ത്
റിയാദ്: കഴിഞ്ഞ മുഹറം മാസത്തിൽ മാത്രം ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 7344 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായി ജവാസാത്ത് അറിയിച്ചു.
ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജവാസാത്ത് ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിലുള്ള ഭരണ സമിതികളാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
തടവും പിഴയും നാടുകടത്തലും വരെയാണ് ശിക്ഷ.നിയമ ലംഘകർക്ക് അഭയം നൽകുകയോ ജോലി നൽകുകയോ ചെയ്യരുതെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകളാണു സുരക്ഷാ വിഭാഗം വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa