ഒരു വർഷത്തിനുള്ളിൽ സൗദിയിൽ നിന്ന് നാട് പിടിച്ചത് 6 ലക്ഷത്തിനടുത്ത് വിദേശികൾ
റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം 5,71,333 വിദേശികൾ സൗദിയിലെ തൊഴിൽ വിപണി വിട്ട് പോയതായി റിപ്പോർട്ട്.
കഴിഞ്ഞ വർഷം ജൂണിൽ 67.06 ലക്ഷം വിദേശികൾ തൊഴിൽ വിപണിയിൽ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ജൂണോടെ അത് 61.35 ലക്ഷമായി ചുരുങ്ങിയിട്ടുണ്ട്.
ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൻ്റെ പുതിയ ഡാറ്റയിലാണിക്കാര്യം വ്യക്തമാക്കുന്നത്.
ഈ വർഷം രണ്ടാം പാദത്തിൽ 1.23 ലക്ഷം സൗദികൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചിട്ടുണ്ട്. സൗദികളുടെ തൊഴിൽ വിപണിയിലെ സാന്നിദ്ധ്യം 6.4 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa