Wednesday, November 27, 2024
Saudi ArabiaTop Stories

തിരിച്ചടി നൽകി സഖ്യ സേന;ഹൂത്തി സൈനിക കേന്ദ്രം ആക്രമിച്ചു

തുടർച്ചയായി സൗദിയിലെ ജന വാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഹൂത്തി ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി സഖ്യ സേന.

യമനിലെ അൽ ജൗഫിലുള്ള ഹൂത്തികളുടെ സൈനിക താവളം സഖ്യ സേന കഴിഞ്ഞ ദിവസം ആക്രമിച്ചു.

സൗദിയിലേക്ക് ബോംബ് ഡ്രോണുകളും മറ്റും അയക്കാൻ ഹൂത്തികൾ ഉപയോഗിച്ചിരുന്ന ഒരു താവളമായിരുന്നു ഇത്.

ലോഞ്ച് പാഡ്, ഡ്രോണുകൾ, അനുബന്ധ വാഹനങ്ങൾ, ഓപറേറ്റേഴ്സ് തുടങ്ങിയവയും ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നു.

സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ഹൂത്തി ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് സഖ്യ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം നജ്രാനു നേരെയുണ്ടായ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം സഖ്യ സേന തകർത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്