Saturday, September 28, 2024
Saudi ArabiaTop Stories

ഇനി തട്ടിപ്പ് തീരെ നടക്കില്ല.പുതിയ അപ്ഡേഷനുമായി തവക്കൽനാ

തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനായി പുതിയ അപ്ഡേഷനുമായി തവക്കൽനാ.

ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നത് ഇനി മുതൽ സാധിക്കാത്ത വിധം പുതിയ സെക്യൂരിറ്റി അപ്ഡേഷനാണു തവക്കൽനായിൽ വന്നിട്ടുള്ളത്.

ആൻഡ്രോയിഡ് ഫോണിൽ ഇപ്പോൾ തവക്കൽനായിലെ ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സെക്യൂരിറ്റി പോളിസി കാരണം സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ലെന്നാണു കാണാൻ സാധിക്കുക.

ഐഫോണിൽ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കുമെങ്കിലും ചിത്രത്തിൽ സ്റ്റാറ്റസിൻ്റെ സ്ഥാനത്ത് ബ്ളാങ്ക് ആയാണു കാണപ്പെടുന്നത്.

അതേ സമയം ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നതിനു മാത്രമേ വിലക്കുള്ളൂ. ഹെൽത്ത് പാസ്പോർട്ട് തുടങ്ങി മറ്റു കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിനു ഇപ്പോഴും സാധിക്കും.

നേരത്തെ തവക്കൽനാ സ്റ്റാറ്റസിൻ്റെ ചുറ്റും മൂവിംഗ് ഫെയിം കൊടുത്ത് സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്നത് പിടിക്കാൻ തവക്കൽനാ അപ്ഡേഷൻ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം വാക്സിൻ എടുക്കേണ്ട ആവശ്യമില്ലാത്ത വിഭാഗങ്ങൾക്കായി പ്രത്യേകം സ്റ്റാറ്റസ് ഉൾപ്പെടുത്തി തവക്കൽനാ അപ്ഡേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്.

നാട്ടിൽ നിന്ന് തവക്കൽനാ ആപിൽ പുതുതായി രെജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽനാ വീണ്ടും ഓർമ്മപ്പെടുത്തി.

എന്നാൽ സൗദിയിൽ നിന്ന് നേരത്തെ രെജിസ്റ്റർ ചെയ്തവർക്ക് നംബർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽ നിന്ന് തവക്കൽനാ ആപിൽ പ്രാവേശിക്കാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്