സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് ഒക്ടോബർ മുതൽ നേരിട്ടുള്ള വിമാന സർവീസ്; യാഥാർത്ഥ്യം അറിയാം
വാക്സിനെടുത്തവർക്കെല്ലാം ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒക്ടോബർ1 മുതൽ നീക്കം ചെയ്യുമെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയുടെ നിജസ്ഥിതി ആരാഞ്ഞ് നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു.
സൗദി ദിനപത്രം സൗദി ഗസറ്റിൻ്റെ ട്വിറ്റർ അക്കൗണ്ടിൻ്റെ ഒരു സ്ക്രീൻ ഷോട്ട് ആണു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഇന്ത്യ, പാകിസ്താൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് വാക്സിൻ പൂര്‍ത്തീകരിച്ചവര്‍ക്ക് ഒക്ടോബർ 1 മുതൽ നേരിട്ട് സൗദിയിലേക്ക് വരാമെന്നാണു സ്ക്രീൻ ഷോട്ടിൽ എഴുതിയിട്ടുള്ളത്.
എന്നാൽ ഇത് തീർത്തും ഒരു വ്യാജ വാർത്തയാണെന്ന് സൗദി ഗസറ്റിൻ്റെ ട്വിറ്റർ അക്കൗണ്ടും സൗദി ഗസറ്റിൻ്റെ ന്യൂസ് പോർട്ടലും പരിശോധിച്ചാൽ മനസ്സിലാകും. അത്തരത്തിൽ ഒരു വാർത്ത ഇത് വരെ അവർ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണു വസ്തുത.
എന്നാൽ ഒറിജിനലിലെ വെല്ലുന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്ത ഇതിനകം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം വാർത്തകൾ ആദ്യം പ്രഖ്യാപിക്കുക സൗദി ആഭ്യന്തര മന്ത്രാലയമായിരിക്കും എന്നത് കൊണ്ട് തന്നെ ഏതെങ്കിലും സ്ക്രീൻ ഷോട്ട് കാണുംബോഴേക്കും അതിൽ വഞ്ചിതരാാകാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ഇന്ത്യക്കാർക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട് പോകാൻ സാധിക്കൂ. മറ്റുള്ളവർ ഇന്ത്യക്ക് പുറത്ത് സൗദിയിലേക്ക് വിലക്കില്ലാത്ത ഒരു രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷം ആയിരിക്കണം സൗദിയിലേക്ക് പ്രവേശിക്കേണ്ടത്.
ഇത് വരെ നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് പറാക്കാനുള്ള അനുമതി ലഭ്യമായിട്ടില്ല എന്നതാണു വസ്തുത. അതേ സമയം താമസിയാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു പ്രവാസ ലോകം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa