തവക്കൽനായിൽ ഇമ്യൂൺ ബൈ ഫസ്റ്റ് ഡോസ് സ്റ്റാറ്റസ് കാണിച്ചിട്ടും സൗദി പ്രവാസിക്ക് ബോഡിംഗ് നൽകിയില്ലെന്ന് പരാതി; ഉദ്യോഗസ്ഥരുടെ നിരുത്തവാദിത്വപരമായ സമീപനം പ്രവാസികൾക്ക് വീണ്ടും വിനയാകുന്നു
കഴിഞ്ഞ ദിവസം ദുബൈ വഴി സൗദിയിലേക്ക് പോകാനിരുന്ന പ്രവാസിക്ക് എയർലൈൻ ഉദ്യോഗസ്ഥൻ്റെ നിരുത്തവാദിത്വപരമായ സമീപനം മൂലം പ്രയാസം നേരിട്ടതായി പരാതി.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് തവക്കൽനായിൽ ഇമ്യൂൺ ബൈ ഫസ്റ്റ് ഡോസ് സ്റ്റാറ്റസ് ഉള്ള പ്രവാസിക്കായിരുന്നു ഉദ്യോഗസ്ഥൻ്റെ സമീപനം വനയായത്.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത് ഇമ്യൂൺ ആയത് കൊണ്ട് മാത്രം ബോഡിംഗ് അനുവദിക്കാനാകില്ലെന്നും രണ്ട് ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ സൗദിയിൽ ക്വാറൻ്റീൻ ഒഴിവാക്കി ബോഡിംഗ് അനുവദിക്കുകയുള്ളു എന്നുമായിരുന്നു ഉദ്യോഗസ്ഥൻ ശാഠ്യം പിടിച്ചത്. യാത്ര ചെയ്യണമെങ്കിൽ സൗദിയിലെ അഞ്ച് ദിവസത്തെ ക്വാറൻ്റീൻ പാക്കേജ് ബുക്ക് ചെയ്യണമെന്ന് ഉദ്യോഗസ്ഥൻ വാശി പിടിച്ചതിനാൽ പ്രവാസിയുടെ യാത്ര മുടങ്ങുകയും ചെയ്തു.
ഇതേ അനുഭവമുണ്ടായ മറ്റൊരു പ്രവാസിക്ക് ക്വാറൻ്റീൻ പാക്കേജ് ഇല്ലാതെ സൗദിയിൽ പ്രവേശിക്കാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി വാങ്ങേണ്ടി വന്നതായി മറ്റൊരു പ്രവാസി ഇന്നലെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തോ രോഗം വന്ന് സുഖം പ്രാപിച്ചോ തവക്കൽനായിൽ ഇമ്യൂൺ ആയവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയം അഞ്ച് ദിവസത്തെ ക്വാറൻ്റീൻ ആവശ്യമില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് ഇപ്പോഴും ആ നിയമത്തിൽ മാറ്റം വന്നിട്ടില്ല എന്നതാണു വസ്തുത.
അതേ സമയം സൗദിക്ക് പുറത്ത് നിന്ന് ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്ക് സൗദിയിൽ പ്രവേശിക്കുന്ന സമയം അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറൻ്റീൻ ആവശ്യമായി വരും.
ഇമ്യൂൺ അല്ലാത്ത, ഒരു ഡോസ് വാക്സിനെടുത്ത സൗദി യാത്രക്കാർ അഞ്ച് ദിവസം ക്വാറൻ്റീൻ കഴിയണമെന്നത് സൗദി സിവിൽ ഏവിയേഷൻ്റെ ട്വിറ്ററിൽ പ്രത്യേകം പരാമർശിച്ചതായി കാണാം.
അത് കൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ഇമ്യൂൺ ആയവർക്ക് അത് ബാധകമാകില്ലെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.
മാത്രമല്ല, സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുഖീം രെജിസ്റ്റ്രേഷനോ തവക്കൽനാ സ്റ്റാറ്റസോ മതിയെന്നുമുള്ള സിവിൽ ഏവിയേഷൻ സർക്കുലറും നിലവിലുണ്ട്.
ഒരു ഡോസ് വാക്സിനെടുത്തവർക്കും മുഖീമിൽ വാക്സിനേറ്റഡ് റെസിഡൻ്റ് എന്നതിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നത് കൊണ്ട് തന്നെ പ്രസ്തുത മുഖീം രെജിസ്റ്റ്രേഷൻ ഉള്ള യാത്രക്കാർക്ക് വിമാനത്തിൽ നിയമപരമായി ബോഡിംഗ് അനുവദിക്കേണ്ടതുണ്ട്.
അതേ സമയം സർക്കുലറുകളും മറ്റു വാർത്തകളും എല്ലാം ഈ വിഷയത്തിൽ ധാരാളം പ്രചാരത്തിലുണ്ടായിട്ടും ഇപ്പോഴും ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത ഈ വിഷയത്തിൽ പ്രവാസികൾക്ക് മാനസിക, സാംബത്തിക പ്രയാസങ്ങളും സമയ നഷ്ടങ്ങളും ഉണ്ടാക്കുന്നുവെന്നത് ഏറെ പ്രതിഷേധാർഹമാണെന്ന് പറയാതെ വയ്യ.
കഴിഞ്ഞ ദിവസം രണ്ട് ഡോസ് വാക്സിൻ നാട്ടിൽ നിന്ന് സ്വീകരിച്ച ഒരു പ്രവാസിയെ മുഖീം പ്രിൻ്റ് കാണിച്ചിട്ടും തവക്കൽനാ സ്റ്റാറ്റസ് കാണണമെന്ന വാശി പിടിച്ച് ഒരു മലയാളി എയർലൈൻ ഉദ്യോഗസ്ഥൻ തന്നെ ദുബൈയിൽ വെച്ച് പ്രയാസത്തിലാക്കിയത് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത വാർത്ത https://arabianmalayali.com/2021/09/29/35147/ എന്ന ലിങ്കിൽ വായിക്കാൻ സാധിക്കും.
ഇത്തരം പ്രയാസങ്ങൾ ഇനിയും ഉണ്ടായാൽ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടോ സിവിൽ ഏവിയേഷൻ്റെ സർക്കുലർ കാണിച്ചോ എയർലൈൻ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തേണ്ട ചുമതല കൂടി പ്രവാസികൾ ഏറ്റെടുക്കേണ്ട അവസ്ഥയാണിപ്പോൾ ഉള്ളത്.
അറേബ്യൻ മലയാളീ വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa