Saturday, November 30, 2024
Saudi ArabiaTop Stories

സൗദിയിൽ 4.20 കോടി വാക്സിൻ ഡോസുകൾ നൽകി; പുതിയ കൊറോണ ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും വീണ്ടും കുറഞ്ഞു

സൗദിയിൽ പുതുതായി 44 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 53 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 2240 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 212 പേരാണു ഗുരുതരാവസ്ഥയിൽ കഴിയുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കൊറോണ മരണമാണു രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 8716 ആയി.

സൗദിയിൽ ഇത് വരെയായി 4,20,59,281 വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. അതിൽ 2,33,75,830 ഫസ്റ്റ് ഡോസും 1,86,83,451 സെകൻഡ് ഡോസും ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ സെകൻഡ് ഡോസ് നൽകിയത് അൽ ബാഹ പ്രവിശ്യയിലും കുറവ് നജ്രാനിലുമാണെന്ന് കണക്കുകൾ പറയുന്നു. അൽബാഹയിൽ 68.1% ജനങ്ങൾ സെകൻഡ് ഡോസ് സ്വീകരിച്ചപ്പോൾ നജ്രാനിൽ 50.4% ആളുകളാണു സെകൻഡ് ഡോസ് സ്വീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്