Saturday, November 30, 2024
Saudi ArabiaTop Stories

2022 ലെ സൗദി ബജറ്റിൻ്റെ പ്രാഥമിക വിവരങ്ങൾ പുറത്ത് വിട്ടു

റിയാദ്: 2022 ലെ സൗദി ബജറ്റിൻ്റെ പ്രി സ്റ്റേറ്റ്മെൻ്റ് സൗദി ധനകാര്യ മന്ത്രി അബ്ദുല്ല അൽ ജദ്ആൻ പുറത്ത് വിട്ടു.

955 ബില്യൻ റിയാലിൻ്റെ ചെലവാണു 2022 ൽ പ്രതീക്ഷിക്കപ്പെടുന്നത്. വരവ് 903 ബില്യൻ റിയാലാണു കരുതപ്പെടുന്നത്.

സർക്കാർ സാമ്പത്തിക സുസ്ഥിരത നിലനിർത്തുകയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തുടരുമെന്ന് മന്ത്രി പറഞ്ഞു.

നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം, സർക്കാർ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകവും സ്വാധീനപരവുമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്