സൗദിയിലേക്ക് നേരിട്ട് പറക്കാൻ പുതുതായി അനുമതി ലഭിച്ച വിഭാഗങ്ങൾക്ക് ബോഡിംഗ് നൽകുന്നതിന് സിവിൽ ഏവിയേഷന്റെ അറിയിപ്പ്
ജിദ്ദ: യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ടുള്ള യാത്രാനുമതി സൗദി അധികൃതർ നൽകിയതോടെ പ്രസ്തുത വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് വരുന്നതിനു ബോഡിംഗ് അനുവദിക്കാൻ സൗദി സിവിൽ ഏവയേഷൻ വിമാനക്കംബനികൾക്ക് നിർദ്ദേശം നൽകി.
യൂണിവേഴ്സിറ്റി,കോളേജ്&ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളീലെ ഫാക്കൽറ്റികൾ, പബ്ളിക് എജുക്കേഷൻ ടീച്ചേഴ്സ്, ടെക്നിക്കൽ&വൊക്കേഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനിംഗ് ബോഡി, സ്കോളർഷിപ്പ് സ്റ്റുഡൻ്റ്സ് എന്നീ നാലു വിഭാഗങ്ങൾക്കാണു പുതുതായി സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള അനുമതി.
അതേ സമയം സിവിൽ ഏവിയേഷൻ്റെ ട്വീറ്റിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ തൊഴിലാളികൾക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനു അനുമതി നൽകിയതായി അറിയിച്ചിട്ടുണ്ട്.
യാത്രാനുമതി ലഭിച്ച വിഭാഗങ്ങൾക്കും അവരുടെ ആശ്രിതർക്കും സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനോ ഒരു ഡോസ് വാക്സിനോ സ്വീകരിച്ചിട്ടില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൻ ക്വാറാൻ്റീൻ ബാധകമാകുമെന്ന് ഗാക്ക അറിയിപ്പിലും ഓർമ്മിപ്പിക്കുന്നു.
ഘട്ടം ഘട്ടമായി സൗദി അറേബ്യ വിവിധ വിഭാഗങ്ങൾക്കുള്ള നേരിട്ടുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത് സൗദി പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa