മൂന്ന് മാസം മുമ്പ് കാണാതായ സൗദി പൗരനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അത്ഭുതമായി മയ്യിത്തിന്റെ അവസ്ഥ
മൂന്ന് മാസം മുമ്പ് ജിദ്ദയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി പൗരൻ ളയ്ഫുല്ലാഹ് മത്വീരിയെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഒരു ഇടയനാണു ഫുവൈലിഖിനടുത്ത് മരുഭൂമിയിൽ ളയ്ഫുല്ലായുടെ മയ്യിത്ത് കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 23 നായിരുന്നു ജിദ്ദയിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ ളയ്ഫുല്ലായെ കാണാതായത്.
അതേ സമയം ളയ്ഫുല്ലായുടെ മൃതദേഹത്തിന്റെ അവസ്‌ഥ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നിരുന്ന ളയ്ഫുല്ലായുടെ ശരീരം അഴുകുകയോ വസ്ത്രത്തിനു യാതൊരു തരത്തിലുള്ള കേടുപാടുകളോ സംഭവിച്ചിരുന്നില്ല. തലയിലെ ഷിമാഗ് അത് പോലെ നില നിന്നിരുന്നുവെന്നും വസ്ത്രങ്ങളിൽ അഴുക്ക് പുരണ്ടിട്ടില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരൻ ഹിജാബ് അൽ മുത്വൈരി വ്യക്തമാക്കി.
അതോടൊപ്പം ഇപ്പോൾ തന്റെ സഹോദരനെ കണ്ടെത്തിയ അവസ്ഥയിൽ തന്നെ ബന്ധുക്കളിൽ പെട്ട ഒരു സ്ത്രീ ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്വപ്നം കാണുകയും അവർ സംഭവ സ്ഥലത്ത് എത്തിയപ്പോൾ സ്വപ്നത്തിൽ കണ്ട അതേ അവസ്ഥയിലായിരുന്നു മയ്യിത്ത് ഉണ്ടായിരുന്നത് എന്നും ളയ്ഫുല്ലായുടെ സഹോദരൻ അറിയിച്ചു.
തന്റെ സഹോദരന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മറ്റു രേഖകളുമെല്ലാം അത് പോലെത്തന്നെയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
വിജനമായ മരുഭൂമിയിൽ പ്രവേശിച്ച പരേതൻ ദാഹവും വിശപ്പും മൂലമാകാം മരിച്ചത് എന്നാണ് അനുമാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa