Tuesday, September 24, 2024
Saudi ArabiaTop Stories

കൂടുതൽ ഇളവുകളുമായി സൗദി; റെസ്റ്റോറന്റുകളിൽ ഒരു ടേബിളിൽ ഇരുന്ന് കഴിക്കാവുന്നവരുടെ പരമാവധി എണ്ണം വർദ്ധിപ്പിച്ചു

ജിദ്ദ: രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുകയും രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സൗദി നഗര ഗ്രാമ കാര്യ മന്ത്രാലയം.

റെസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഒരു ടേബിളിൽ പരമാവധി ഇരിക്കാവുന്ന ആളുകളുടെ എണ്ണം 10 ആക്കി വർദ്ധിപ്പിച്ചതായാണ്‌ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചത്.

അതേ സമയം നിർദ്ദിഷ്ട പ്രതിരോധ പ്രോട്ടോക്കോളുകൾ എല്ലാവരും പിന്തുടരേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

തവക്കൽനായിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ അനുമതി നൽകാവൂ എന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.

പത്താം തീയതി മുതൽ രാജ്യത്തെ ഗതാഗത, വിദ്യാഭ്യാസ, വാണിജ്യ മേഖലകളിലെല്ലാം ഇടപഴകുന്നതിനു രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധനയായിട്ടുണ്ട്.

നിബന്ധന പ്രാബല്യത്തിൽ വന്നതിനു ശേഷം ആദ്യ ദിവസം തന്നെ അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q